" 49. അതു ഒരോ ക്രിസ്ത്യാനിക്കും എന്തൊരു നല്ല പാഠമാണ്! നിങ്ങൾ ചുറ്റിനും നോക്കി ഒരു കപടവേഷധാരിയെ കാണുമ്പോൾ, ഇത്രമാത്രം ഓർത്തിരിക്കുക അവൻ ഒരു കലർപ്പില്ലാത്ത വസ്തുവിനെ അനുകരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, അതു ഒരു കാര്യം മാത്രമേ അർത്ഥമാക്കുന്നുള്ളൂ യഥാർത്ഥമായിട്ടുള്ള ഒരുവനുണ്ട്. ദൈവത്തിന്റെ വചനത്തോടു യഥാർത്ഥമായി നില്ക്കുക! എന്തു വന്നാലും പോയാലും കാര്യമില്ല, അവന്റെ വാഗ്ദത്തം കാക്കുക. അതെ, ദാനീയേൽ ദൈവത്തിന്റെ വചനത്തോടു യഥാർത്ഥമായി നിന്നു.

50. അവനെ അനുകരിക്കാനായി എത്രപേർ ശ്രമിച്ചിരുന്നാലും, അതല്ല മറ്റെന്തു ചെയ്തിട്ടും, അവൻ യഥാർത്ഥമായി തന്നെ നിന്നു. യിസ്രായേലിനെ മിസ്രായീമിൽ നിന്നും പുറത്തു കൊണ്ടുവന്നു, അവരെ വാഗ്ദത്ത ദേശത്തിലേയ്ക്ക് കൊണ്ടുപോകുക, എന്ന ഒരു ഉദ്ദേശത്തിനായിട്ടാണ് അവൻ വന്നത്, മിസ്രായീമിൽ നിന്നും, അവർ വാഗ്ദത്ത ദേശത്തിലേക്ക് പുറപ്പെടാൻ സമയമായപ്പോൾ, അവിടെ അതാ ചാവുകടൽ വഴിയിൽ നില്ക്കുന്നു. അവൻ വെള്ളത്തിന്റെ വാതിലുകളെ കൈവശമാക്കി, വാതിലുകൾ തുറന്നു വന്നു. വെള്ളം പിന്നിലേക്ക് വലിഞ്ഞു, മോശെ യിസ്രായേലിനെ മരുഭൂമിയിലേക്ക് കൊണ്ടുപോയിട്ട്, അവരെ കൂട്ടിക്കൊണ്ടു വരാനായി ദൈവം അവനോടു കല്പിച്ചിരുന്ന പർവ്വതത്തിലേയ്ക്ക് കൊണ്ടുപോയി. ആമേൻ. അവൻ തന്റെ ശത്രുവിന്റെ പടിവാതിൽ കൈവശമാക്കി.
51. അവന്റെ യഥാർത്ഥ സന്തതി ശത്രുവിന്റെ പട്ടണങ്ങളെ കൈവശമാക്കും, എന്നുള്ള ആ വാഗ്ദാനം, അവന്റെ പിതാവായ, അബ്രഹാമിനുണ്ടായിരുന്നു. വെള്ളത്തിന്റെ പടിവാതിൽ അടഞ്ഞുകിടന്നിരുന്നു, അവനു കടന്നുപോകാൻ കഴിഞ്ഞിരുന്നില്ല, അതു അവന്റെ കർത്തവ്യത്തിന്റെ പാതയായിരുന്നു. അവൻ ആ കുഞ്ഞുങ്ങളെ ആ പർവ്വതത്തിലേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടുവരേണ്ടതായിട്ടുണ്ടായിരുന്നു. അവനോടു അതു ദൈവം പറഞ്ഞിരുന്നു. അവിടെ അതാ വഴിയിൽ ഒരു വാതിൽ നില്ക്കുകയും, അവൻ ആ പടിവാതിലിനെ കൈവശമാക്കുകയും ചെയ്തു. "
Read More
- ഗോത്രപിതാവായ അബ്രഹാം (The Patriarch Abraham) 64-0207 സഹോദരൻ വില്യം മാരിയൺ ബ്രൺഹാം